ഹൃദയം
Posted November 1, 2007
on:- In: களம்
- Leave a Comment
ശില്പം നിര്‍മ്മിക്കാന്‍ കടമെടുത്തത് പ്രകൃതിയില്‍ നിന്നായിരുന്നു.
ഭൂമിയെടുത്ത് ശരീരം നിര്‍മ്മിച്ചു,
ആകാശമെടുത്ത് വസ്ത്രമിട്ടു,
നക്ഷത്രം കണ്ണിലിട്ടു,
കാര്‍മേഘം മുടിയില്‍ ചേര്‍ത്തു,
മഴവില്ലുകൊണ്ട് ഉടുപ്പിന് ചായം കൊടുത്തു,
ചക്രവാളത്തില്നിന്നിത്തിരി ചോപ്പെടുത്ത്
ചുണ്ടില്‍ തേച്ചു.
ഒടുവില്‍ ഹൃദയം വെച്ചപ്പോള്‍,
അതൊരു വല്യ കരിങ്കല്ലായിരുന്നു.
പൂവായിരുന്നാലല്ലേ,
കശക്കിയെറിയാന്‍ പറ്റൂ.
(സു)
Advertisements
Leave a Reply